ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. 21 ഓവറുകള്‍ അവസാനിച്ചപ്പോഴേക്കും ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തു.
ഇത്തവണ അന്തിമ ഇലവനില്‍ കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഇടം പിടിച്ചു.
മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും രണ്ട് കളികള്‍ വീതം ജയിച്ചിട്ടുണ്ട്. ഇന്നത്തെ കളി ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
Discussion about this post