ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരും 15 വയസ്സിന് താഴെയുമുള്ളവര്‍ക്ക് നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്പോര്‍ട്ടിന്റെ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം മതി. ഇതിന് മുന്‍പ് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് ഈ രണ്ട് രാജ്യങ്ങളിലേക്ക് പോകാന്‍ പാസ്പോര്‍ട്ടിന് പകരം പാന്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ കാണിച്ചാല്‍ മതി. എന്നാല്‍ ഇപ്പോഴാണ് ഈ പട്ടികയിലേക്ക് ആധാര്‍ കാര്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ഇത് കൂടാതെ 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് നേപ്പാളിലേക്ക് പോകാന്‍ അവരുടെ സ്കൂളിലെ പ്രിന്‍സിപ്പല്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഇന്ത്യയില്‍ നിന്നും ഭൂട്ടാനിലേക്ക് പോകുന്ന വര്‍ക്ക് ആറ് മാസം വാലിഡിറ്റിയുള്ള ഒരു പാസ്പോര്‍ട്ടോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ചാല്‍ മതിയാകും.
ഭൂട്ടാനിലെ ജലവൈദ്യുതി പദ്ധതികളിലും നിര്‍മ്മാണ മേഖലകളിലും 60,000 ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നുണ്ട്. ഇത് കൂടാതെ ഏകദേശം 8,000 മുതല്‍ 10,000 വരെയുള്ള തൊഴിലാളികള്‍ എന്നും ഭൂട്ടാനിലേക്ക് ഇന്ത്യയില്‍ നിന്നും പ്രവേശിക്കുകയും തിരിച്ചിറങ്ങുകയും ചെയ്യുന്നുണ്ട്.
Discussion about this post