ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിന് തോല്‍വി. 16ാം സ്ഥാനത്ത് നില്ക്കുന്ന അമേരിക്കയുടെ സെറീന വില്യംസിനോടാണ് സിമോണ ഹാലപ്പ് പരാജയപ്പെട്ടത്. ഇതോടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് സെറീന വില്യംസ് വിജയം നേടിയത്. 6-1, 4-6, 6-4 എന്നായിരുന്നു സ്കോര്‍ നില.
കഴിഞ്ഞ വര്‍ഷം മകളുടെ ജനനത്തോടനുബന്ധിച്ച് സെറീന വില്യംസ് കളിച്ചിരുന്നില്ല. കൂടാതെ ഫ്രഞ്ച് ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്താവുകയും ചെയ്തു. ഇതിന് പുറമെ യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനായില്ല.
Discussion about this post