ദുബായ്:2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ്, ഏകദിന താരവും കോഹ്ലിയാണ്. മൂന്നു പുരസ്കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരം കൂടിയാണ് കോഹ്ലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു.
കഴിഞ്ഞ വര്‍ഷം കളിച്ച 13 ടെസ്റ്റുകളില്‍ നിന്നായി 55.08 ശരാശരിയില്‍ അഞ്ച് സെഞ്ച്വറിയടക്കം 1322 റണ്‍സാണ് കോഹ്ലി നേടിയത്. ഇതില്‍ ആറെണ്ണം വിജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. 14 ഏകദിനങ്ങളില്‍ നിന്നായി 133.55 ശരാശരിയില്‍ ആറ് സെഞ്ച്വറിയടക്കം 1202 റണ്‍സും കോഹ്ലി സ്വന്തമാക്കി. ഇതില്‍ ഒമ്പത് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യന്‍ ടീം നാലെണ്ണത്തില്‍ പരാജയപ്പെട്ടു. ഒരു മത്സരം ടൈ ആയി.
ഐസിസി ടെസ്റ്റ് ടീം: വിരാട് കോഹ്ലി(ഇന്ത്യ), ടോം ലഥാം(ന്യൂസിലാന്‍ഡ്), ദിമുത് കരുണരത്നെ(ശ്രീലങ്ക), കെയ്ന്‍ വില്യാംസണ്(ന്യൂസിലാന്‍ഡ്), ഹെന്റി നിക്കോള്‍സ്(ന്യൂസിലാന്‍ഡ്), റിഷഭ് പന്ത്(ഇന്ത്യ), ജേസണ്‍ ഹോള്‍ഡര്‍(വെസ്റ്റ് ഇന്‍ഡീസ്), കാഗിസോ റബാഡ(ദക്ഷിണാഫ്രിക്ക), നഥാന്‍ ലിയോണ്‍(ഓസ്ട്രേലിയ), ജസ്പ്രീത് ബുംറ(ഇന്ത്യ), മുഹമ്മദ് അബ്ബാസ്(പാകിസ്ഥാന്).
ഐസിസി ഏകദിന ടീം: വിരാട് കോഹ്ലി(ഇന്ത്യ), രോഹിത് ശര്‍മ്മ(ഇന്ത്യ), ജോണി ബെയര്‍സ്റ്റോ(ഇംഗ്ലണ്ട്), ജോ റൂട്ട്(ഇംഗ്ലണ്ട്), റോസ് ടെയ്ലര്(ന്യൂസിലാന്‍ഡ്), ജോസ് ബട്ലര്(ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്സ്(ഇംഗ്ലണ്ട്), മുസ്തഫിസുര്‍ റഹ്മാന്(ബംഗ്ലാദേശ്), റഷീദ് ഖാന്(അഫ്ഗാനിസ്ഥാന്), കുല്‍ദീപ് യാദവ്(ഇന്ത്യ), ബുംറ(ഇന്ത്യ).
Discussion about this post