2011ലെ ജയില്‍ ഭേദനകേസില് ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ കോടതി ശരിവെച്ചു. ചാരപ്രവര്‍ത്തന കേസില്‍ ഇതേ കോടതി മണിക്കൂറുകള്‍ക്ക് മുമ്പാണ് മുര്‍സിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു 2011ല്‍ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറകിനെ പുറത്താക്കാന്‍ ജയില്‍ ഭേദനം നടത്തി നിരവധി പേരെ ജയില്‍ ചാടാന്‍ സഹായിച്ചു എന്ന കേസില്‍ വിചാരണ കോടതി മുര്‍സിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് കോടതി ശരിവെച്ചത്.
മുസ് ലിം ബ്രദര്‍ഹുഡിന്റെ ജനറല്‍ ഗൈഡായ മുഹമ്മദ് ബദീഅിനും ചാരക്കേസില്‍ 25 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ബദീഅിനും മുര്സിക്കും അടക്കം 17 പേര്‍ക്കാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്.
ബ്രദര്‍ഹുഡ് നേതാവ് ഖൈറാത് അല്‍ ശാത്വിര്‍ ഉള്‍പ്പടെ മറ്റ് മൂന്ന് പേര്‍ക്ക് ചാരകേസില്‍ നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു.
Discussion about this post