വാഹനങ്ങള്‍ അമിതവേടതയിലോടിച്ചാല് ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമിതവേഗതയിലോടിച്ചാല് മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ നിര്‍ദേശം നല്കി. ട്രാഫിക് പോസ്റ്റുകളില്‍ ചുവപ്പ് ലൈറ്റ് കിടന്നാലും പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം അവ ലംഘിച്ച് കടന്നു പോകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്നും സെന്‍കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ചുവപ്പ് ലൈറ്റ് ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കടന്നു പോകുന്നത് ചിലപ്പോള്‍ അപകടത്തിനും ഇടയാക്കിയേക്കാം. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ട്രാഫിക് പൊലീസുകാര്‍ വഴിയൊരുക്കാറുണ്ട്. എന്നാല്‍, വിഐപികള്‍ക്ക് സിഗ്നല്‍ ലംഘിച്ച് കടന്നു പോകേണ്ട സാഹചര്യത്തില്‍ ഇക്കാര്യം പൊലീസ് കണ്ട്രോള് റൂമില്‍ അറിയിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കടന്നു പോവേണ്ടതുണ്ടെങ്കില്‍ പൈലറ്റ് വാഹനം സൈറനോ ഹോണോ മുഴക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഗതാഗത നിയമം പാലിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്കു മാതൃകയാകണം. നോ പാര്‍ക്കിങ് സ്ഥലത്തു പാര്‍ക്ക് ചെയ്യുക, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ചുവന്ന സിഗ്നല്‍ ഉള്ളപ്പോള്‍ ജംഗ്ഷന് ക്രോസ് ചെയ്യുക എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ നിയമലംഘനം പൊതുജനമധ്യത്തില്‍ പൊലീസിനെ കുറിച്ച് അവജ്ഞയും അവമതിപ്പും ഉണ്ടാക്കുന്നുവെന്നും ഡിജിപി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post