സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസാ ജോണിനെ ചുമതലയില്‍ നിന്നും മാറ്റിയ നപടിയെ പരിഹസിച്ചുകൊണ്ട് അഭിഭാഷകനായ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം സി.പി.എമ്മിനെ പരിഹസിച്ചു. നവോത്ഥാനത്തിന് പരിധിയുണ്ടെന്നും പോലീസും ആക്റ്റിവിസ്റ്റുകളും കയറി നിരങ്ങാന്‍ ഇത് ശബരിമലയല്ല, മറിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സി.പി.എം നടത്തിയത് വെറും സൂചനയാണെന്നും ഇത് കണ്ട് പഠിച്ചില്ലെങ്കില്‍ ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ടെന്നും ജയശങ്കര്‍ പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്.
ചൈത്ര തെരേസ ജോൺ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ കണ്ട ഓർമകളും ഉണ്ട്.
എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനമല്ല.
സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിൻ്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1869185096544541/?type=3&theater
Discussion about this post