തലസ്ഥാനത്ത് നഗരത്തിലിനി മുതല്‍ ജാഥകള്‍ക്ക് നിയന്ത്രണം . ഒരാഴ്ച മുന്‍പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു . ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തിയാല്‍ തടയുമെന്നും പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന് പറഞ്ഞു .
രാവിലെ 11 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനിമുതല്‍ പ്രകടനവും ജാഥകളും അനുവദിക്കൂ . സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതകുരുക്കും സ്ഥിര സംഭവങ്ങളായി മാറിയിരിക്കുകയാണ് . ഇത്തരം സമരങ്ങള്‍ ഇനി അനുവദിക്കാന്‍ സാധിക്കില്ല കമ്മീഷ്ണര്‍ പറഞ്ഞു .
ഇതിനായി ജാഥകള്‍ നടത്തുന്നതിന് ഒരാഴ്ച മുന്‍പ് അനുമതി വാങ്ങിയിരിക്കണം . ജാഥയുടെ പേരില്‍ റോഡ് നിറഞ്ഞുള്ള പ്രകടനം അനുവദിക്കില്ല , ഗതാഗതം തടസ്സപ്പെടാത്ത വിധം ഒരു വശം ചേര്‍ന്ന് മാത്രമേ ജാഥ പോകുന്നുള്ളൂവെന്ന് പോലീസ് ഉറപ്പാക്കും .
പ്രകടനത്തിന് വരുന്നവരുടെ വാഹനം പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താന്‍ അനുവദിക്കില്ല , അനുമതി വാങ്ങാത്തവര്‍ക്ക് എതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസ് നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു .
Discussion about this post