കോഴിക്കോട്: കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകള്‍ മറച്ചുവെച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റുന്നുവെന്ന്് മനുഷൃാവകാശ കമ്മീഷന് ഐജി എസ് ശ്രീജിത്ത് മുസ്ലീം യത്തീംഖാന ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എസ്.ശ്രീജിത്ത്.്. 2011-2012ലെ കണക്കനുസരിച്ച് 1241 കോടി രൂപയാണ് ഇന്തൃയിലെ അനാഥാലയങ്ങള്‍ക്ക് വിദേശത്തുനിന്ന് ലഭിച്ച ഫണ്ട്..സംസ്ഥാനത്ത് ഏറ്റവുമധികം ഫണ്ടു ലഭിച്ചത് പത്തനംതിട്ട ജില്ലയ്ക്കാണ്.
വിദേശ ഫണ്ട് വിവരങ്ങള്‍ മറച്ച് വച്ച് സംസ്ഥാനത്തെ വലിയൊരുഭാഗം അനാഥാലയങ്ങളാണ് സര്‍ക്കാരില്‍ നിന്ന് സഹായം സ്വീകരിച്ചത്.സര്‍ക്കാര്‍ അറിയാതെ കുട്ടികളെ അനാഥാലയത്തില്‍ എത്തിക്കുന്നത് നിയമം അനുസരിച്ച് മനുഷൃക്കടത്ത് തന്നെയാണ്. അനാഥാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ എവിടെ പോകുന്നു എന്ന ചോദ്യത്തിന് അനാഥാലയങ്ങള്‍ക്ക് മറുപടിയില്ല.നിയമം നിഷേധിക്കുന്നത് രാജൃത്തെ പൗരനു ചേര്‍ന്നതല്ലെന്നും ശ്രീജിത്ത് പറഞ്ഞു.
Discussion about this post