പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്കിയതുകൊണ്ടു മാത്രം രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളുടെ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റ വാക്കുകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ഭൂമി വികസനത്തിന്റെ പേരില്‍ നസ്സാര വിലയ്ക്ക് സമ്പന്നര്‍ വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ ഇതികൊണ്ട് സമൂഹത്തിന്റെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ഗുണവും ഉണ്ടാകുന്നില്ല. ഇത്തരത്തിലുള്ള വികസനം ജനങ്ങള്‍ക്ക് ആവശ്യമില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post