ഡേവിസ് കപ്പില്‍ പുരുഷന്മാരുടെ ഡബിള്‍സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന് വിജയം. ഇറ്റലിയുടെ സിമോണ്‍ ബൊലെല്ലി-മാറ്റിയോ ബെറെറ്റിനി സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
4-6, 6-3, 6-4 എന്നായിരുന്നു സ്കോര്‍ നില. കല്‍ക്കട്ട സൗത്ത ക്ലബ്ബില്‍ നടന്ന മത്സരം ഒരു മണിക്കൂര്‍ 43 മിനിറ്റ് നേരെ നീണ്ട് നിന്നു.
ഡല്‍ഹിയില്‍ നിന്നും വരുന്ന ദിവിജ് ശരണിന്റെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ബൊപ്പണ്ണയ്ക്കും തനിക്കും നല്ല രീതിയില്‍ കളിക്കാന്‍ പറ്റിയെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതില്‍ തനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടുവെന്നും ദിവിജ് ശരണ്‍ പറഞ്ഞു. എന്നാല്‍ ബൊപ്പണ്ണ അരികിലുള്ളത് കൊണ്ടാണ് തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചതെന്നും ദിവിജ് ശരണ്‍ പറഞ്ഞു.
Discussion about this post