നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) അനധികൃതമായി ഒന്നും തന്നെ നേടിയിട്ടില്ലെന്നും ഇടത് നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു. സമൂഹത്തിലെ സാമൂഹ്യ അനീതിക്കെതിരെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ എന്‍.എസ്.എസ് വച്ചിട്ടുള്ളതെന്ന് മുഖപ്രസംഗത്തിലൂടെ എന്‍.എസ്.എസ് വ്യക്തമാക്കി.
നായര്‍ സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയങ്ങളായിരുന്നില്ല മറിച്ച് സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങല്ക്കും വേണ്ടിയായിരുന്നു എന്‍.എസ്.എസ് പ്രവര്‍ത്തിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചത് എന്‍.എസ്.എസ് ആയിരുന്നു. ന്യായമായവയെന്ന് ബോധ്യപ്പെട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്ന ആവശ്യങ്ങളില്‍ അര്‍ഹതപ്പെട്ടത് മാത്രമാണ് എന്‍എസിഎസിന് ലഭിച്ചത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പിലുമൊക്കെ അര്‍ഹത ലഭിച്ചത് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്.
ഇടത് സര്‍ക്കാരിന് മുന്നില്‍ മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധി കൂടിയാക്കിത്തരണമെന്ന ആവശ്യമാണ് എന്‍.എസ്.എസ് വെച്ചത്. എന്നാല്‍ വൈകാരികമായ ഈ ആവശ്യം സര്‍ക്കാര്‍ വളരെ നിസ്സാരമായിക്കണ്ട് തള്ളിക്കളഞ്ഞെന്ന് എന്‍.എസ്.എസ് ആരോപിച്ചു. മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനെന്ന് വിശേഷിപ്പിക്കുന്ന ഇടത് നേതാക്കളുടെ ഉള്ളിലെ പൊള്ളത്തരം ഇതില്‍ നിന്നും വ്യക്തമാകുന്നുവെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടി.
Discussion about this post