വിക്കറ്റിന് പിന്നില്‍ ധോണി നില്ക്കുമ്പോള് തനിക്ക് നേരെ വരുന്ന പന്തുകള്‍ നേരിടാന്‍ ബാറ്റ്സ്മാന്മാര് ഒന്ന് ചിന്തിക്കും . കൃത്യമായ നിരീക്ഷണവും , കാലൊന്നു അനങ്ങിയാല്‍ പുറത്താക്കാനുള്ള വേഗതയും , തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള പാടവവും ധോണിയെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്നു . എതിര് ടീം അംഗങ്ങളുടെ പോലും അഭിനന്ദനം ഏറ്റുവാങ്ങുന്ന ഗ്രൗണ്ടില്‍ മാന്യത കൈവിടാത്ത ഒരു മികച്ച താരം . ഇതെല്ലാം തന്നെയാണ് ക്യാപ്റ്റന്‍ എന്നൊരു സ്ഥാനം ഇല്ലാതെ ആയിട്ടും ഇന്ത്യന്‍ ടീമിന്റെ ” തല ” ആരെന്നു ചോദിച്ചാല്‍ ഒന്നും ചിന്തിക്കാതെ അത് എം.എസ് എന്ന് പറയാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നതും .
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരത്തിലും ധോണിയുടെ അസാമാന്യ പ്രകടനം വഴി നിര്‍ണായകമായ ഒരു വിക്കറ്റ് നേടിയെടുത്തു . ഇതിനെ ഐസിസി തന്നെ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് . രസകരമായ ഒരു ട്വീറ്റ് എങ്കിലും മറ്റു ബാറ്റ്സ്മാന്മാര്ക്ക് അതൊരു നിര്‍ദ്ദേശവും കൂടിയായി കാണാന്‍ സാധിക്കും .
Never leave your crease with MS Dhoni behind the stumps! https://t.co/RoUp4iMpX6
— ICC (@ICC) February 3, 2019
” ധോണി കീപ്പിംഗ് ചെയ്യുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്നും പുറത്ത് ഇറങ്ങരുത് ” എന്നതായിരുന്നു ഐസിസിയുടെ ട്വീറ്റ് . ഉടനടി തന്നെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി . ഉപദേശം സ്വീകരിക്കുന്നതായും താന്‍ ഇനി ശ്രദ്ധിക്കാം എന്നും കഴിഞ്ഞ മത്സരത്തില്‍ ധോണി പുറത്താക്കിയ ജിമ്മി നീഷവും ട്വീറ്റ് ചെയ്തു .
ഇന്ത്യയുടെ 37-ാമത്തെ ഓവറിലാണ് സംഭവം. കേദാര്‍ ജാദവ് എറിഞ്ഞ പന്ത് നേരിടുന്നതില്‍ നീഷമിന് പിഴച്ചു. പന്ത് പാഡില്‍ കൊണ്ടതും ജാദവും ധോണിയും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് ഇറങ്ങിയിരുന്നു . പന്ത് എന്നാല്‍ വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങി. നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീല്‍ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. ധോണി പന്തെടുക്കുന്നുവെന്നു തിരിച്ചറിഞ്ഞതും നീഷം തിരിച്ച് ക്രീസിലേക്ക് കുതിച്ചെത്താന്‍ ശ്രമിച്ചെങ്കിലും ധോണിയുടെ മിന്നല്‍ വേഗതക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു .
Discussion about this post