പരസ്പരം ചാറ്റ് ചെയ്യുക എന്നതിനപ്പുറം ഇന്ത്യയിലേറെ ജനപ്രീതി നേടിയ സേവനമാണ് വാട്സ്ആപ്പ് . ബിസിനസ്സിന് ഉതകും വിധം വാട്സ്ആപ്പ് ബിസിനസ് സേവനവും നല്കി വരുന്നുണ്ട് . ഇത് വഴി വളര്‍ന്ന് വരുന്ന സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഇതിവഴി സംവാദത്തിനായി ഏറെ ഉപകാരപ്രദവുമാണ് ” വാട്സ് ആപ്പ് ബിസിനസ് ” ഇപ്പോള്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ” സ്റ്റാര്‍ട്ട്ആപ്പ് ഇന്ത്യ വാട്സ്ആപ്പ് ഗ്രാന്റ് ചലഞ്ച് “യുമായി മുന്നോട്ട് വന്നിരിക്കുകയാണ് വാട്സ്ആപ്പ് .
ഇന്ത്യയിലെ സ്റ്റാര്‍ട്ട്ആപ്പുകള്‍ക്ക് ശക്തിപകരുക എന്നൊരു ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പിന്റെ ഈ മത്സരം നടക്കുന്നത് . വിജയികളാകുന്ന അഞ്ച് പേര്‍ക്ക് 1.8 കോടി രൂപയാണ് വാട്സ്ആപ്പ് നല്‍കുന്നത് . ആരോഗ്യം , പ്രാദേശികം , വാണിജ്യം , സാമ്പത്തികം , ഡിജിറ്റല്‍ , വിദ്യാഭ്യാസം , ജനങ്ങളുടെ സുരക്ഷ എന്നിവയുള്‍പ്പടെയുള്ള മേഖലയില്‍ നിന്നുള്ള സംരംഭകരെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു മത്സരവുമായി വാട്സ്ആപ്പ് മുന്നോട്ട് വന്നിരിക്കുന്നത് .
രാജ്യത്തെ വിവിധ പ്രശ്നങ്ങള്‍ നേരിടാന്‍ സാധിക്കുന്നതും വലിയ അളവില്‍ സാമൂഹിക സാമ്പത്തിക സ്വാധീനമുണ്ടാക്കാനുതകുന്ന മികച്ച നവീന ആശയങ്ങളും വ്യവസായ രീതികളുമുള്ള സംരംഭകര്‍ക്ക് മത്സരത്തിനായി അപേക്ഷിക്കാം
- 2019 മാര്‍ച്ച് പത്ത് വരെയാണ് രെജിസ്റ്റര്‍ ചെയ്യാന്‍ അവസരം
- സ്വതന്ത്ര്യമായ കമ്മിറ്റിയാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്
- തിരഞ്ഞെടുക്കുന്നവയില്‍ നിന്നും 30 മികച്ച ആശയങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും അവസാനം മികച്ച 10 ലേക്ക് അപേക്ഷകള്‍ ക്രമീകരിക്കും
- ആശയം അവതരിപ്പിച്ചവരെ അവസാന റൗണ്ടില്‍ നേരിട്ട് പങ്കെടുക്കുന്നതിനായി ക്ഷണിക്കും
- വിജയിക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 50,000 ഡോളര്‍ ( 35 ലക്ഷം രൂപ ) ലഭിക്കും
Discussion about this post