കത്തോലിക്ക പുരോഹിതന്മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗീക അടിമകളായി പോലും നിലനിറുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ . ഇത്തരം ക്രൂരതകള്‍ ഇപ്പോഴും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു . ഇത്തരത്തില്‍ ലൈംഗീക ചൂഷണം കൂടിയ സാഹചര്യത്തില്‍ മുന്‍ പോപ്പായിരുന്ന ബെനഡിക്ട് മാര്‍പ്പാപ്പ ഒരു സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു .
ഫെബ്രുവരി ആരംഭത്തില്‍ പുറത്തിറങ്ങിയ വത്തിക്കാന്‍ മാഗസിനായ ” വിമണ്‍ ചര്‍ച്ച് വേള്‍ഡ് ” പ്രസിദ്ധീകരണത്തിലാണ് പുരോഹിതര്‍ കന്യാസ്ത്രീകളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന വസ്തുത പുറത്ത് വന്നത് . ഏറെ കാലമായി പള്ളികളില്‍ തുടര്‍ന്ന് വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പുരോഹിതരുടെയും വൈദികരുടെയും ആചഞ്ചലമായ അധികാരം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു .
ഇതൊരു ഗുരുതരമായ പ്രശ്നമാണ് , കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് മാര്‍പ്പാപ്പ സമ്മതിക്കുന്നു . ഇത്തരം അധികാര ദുര്‍വിനിയോഗത്തിന് തടയിടാനുള്ള ഇശ്ച്ചാശക്തി സഭയ്ക്ക് ഉണ്ടെന്നും ഇതൊരു പുതിയ പ്രശ്നമല്ലെന്നും , കുറച്ചു കാലമായി സഭ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
” ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിയപ്പോള്‍ സഭ കന്യാസ്ത്രീ സഭ പിരിച്ചുവിടാനുള്ള ധൈര്യം ബെനഡിക് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു . സ്ത്രീകളുടെ അടിമത്തം അവിടെയുണ്ടായിരുന്നു . പലപ്പോഴും അത് ലൈംഗീക അടിമത്തം പോലുമായി മാറി . ഇത് ചെയ്യുന്നത് പുരോഗിതരും സ്ഥാപകരുമാണ് ” ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു .
കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണെന്നും , എന്നാല്‍ ഇത് പുതിയതായി ആരംഭിച്ച സഭകളിലും ചില പ്രദേശങ്ങളിലുമാണ് കൂടുതല്‍ എന്നും മാര്‍പാപ്പ പറഞ്ഞു .
Discussion about this post