ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംക്കോടതി. ആദായനികുതി നിയമത്തിലെ 139-എഎ വകുപ്പിലെ ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാര്‍ ആകണമെന്നും കോടതി വ്യക്തമാക്കി .
കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 2018 ഫെബ്രുവരിയില്‍ ശ്രേയ സെന്‍ , ജയശ്രീ സത്പുതെ എന്നിവരടങ്ങിയ ഒരു സംഘം ഹര്‍ജിക്കാര്‍ക്ക് അധാര് , പാന്‍കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേണ്‍ നല്‍കാനുള്ള അനുമതിയാണ് ഡല്‍ഹി ഹൈകോടതി നല്‍കിയത് . ഇതിനെതിരെയായിരുന്നു കേന്ദ്രം അപ്പീല്‍ നല്‍കിയത് .
Discussion about this post