നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കോടതിയോട് അഭ്യര്‍ത്ഥിച്ചു. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നും ചൂണ്ടിക്കാട്ടി നടി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി പള്‍സര്‍ സുനി വന്നിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
വിചാരണ മറ്റ് ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പള്‍സര്‍ സുനി വാദിക്കുന്നു. ഇതിലൂടെ പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനാണ് നടി ശ്രമിക്കുന്നതെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. ഇത് കൂടാതെ പള്‍സര്‍ സുനി ജയിലിലായതിനാല്‍ മറ്റ് ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും സുനിയുടെ അഭിഭാഷകന്‍ പറയുന്നു.
എന്നാല്‍ പള്‍സര്‍ സുനി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് നടി ആരോപിച്ചു. വിചാരണ നടത്താന്‍ പ്രത്യേക കോടതി വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
Discussion about this post