ശാരദ ചിട്ടിതട്ടിപ്പ് കേസന്വേഷിക്കാന്‍ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെത്തും. അന്വേഷണത്തിനായി പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘമാണ് ഇന്ന് കൊല്‍ക്കത്തയിലെത്തുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്.
അതേ സമയം നാളെ ഷില്ലോംഗിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാജീവ് കുമാറിന് സിബിഐ നോട്ടീസ് നല്കി. ഷില്ലോംഗില്‍ വച്ച് നടക്കുന്ന ചോദ്യം ചെയ്യലിലും പുതിയ അന്വേഷണ സംഘം പങ്കെടുക്കും. സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് രാജീവ് കുമാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post