ഗംഗ നദി ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി റിലയന്‍സ് . നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗയുമായി കൈകോര്‍ത്താണ് നദീ ശുചീകരണത്തിനായി “നമമി ഗംഗ പദ്ധതി ” യില്‍ റിലയന്‍സ് ഇന്‍ഡസ്ട്രി ലിമിറ്റഡും പങ്കാളിയാകുന്നത് .
റിലയന്‍സ് ജിയോയിലൂടെയാണ് ഗംഗാ നദി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗവാക്കാകുക . നദിയുടെ ശുചീകരണത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഡിജിറ്റല്‍ ബാനറുകളും നോട്ടിഫിക്കേഷനുകളും കുംഭ മേളയ്ക്കിടയില്‍ ജിയോ ഉപഭോക്താക്കലിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി .
ജിയോ ഫോണുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ” കുംഭ ” അപ്ലിക്കേഷന്നില് ” ഗംഗ കീര്‍ത്തനവും ” അവതരിപ്പിക്കും . ഇതിലൂടെ അഞ്ച് കോടി ജിയോ വരിക്കാര്‍ക്ക് ഗംഗാ കീര്‍ത്തനം കേള്‍ക്കാന്‍ സാധിക്കും . കുംഭമേളയ്ക്ക് ഇടയില്‍ രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന ജിയോയുടെ ഉപഭോക്താക്കളിലേക്ക് ” ക്ലീന്‍ ഗംഗ ” സന്ദേശങ്ങള്‍ എത്തിക്കാന്‍ ഇത്തരത്തില്‍ കഴിയും .
Discussion about this post