കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കെ.എസ്.യു വിന്റെ പ്രമേയം . എറണാകുളം ജില്ലാ സമ്മേളനത്തിനാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെയും സീറ്റുകള്‍ സ്ഥിരമായി കൈവശം വെച്ചിരിക്കുന്നവര്‍ക്കും എതിരെ പ്രമേയത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത് .
ചില കാരണവന്മാര് കോണ്‍ഗ്രസില്‍ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ് . 65 വയസ്സുണ്ടായിരുന്ന ആര്.ശങ്കറിനെ കടല്‍ കിഴവന് എന്ന് വിളിച്ച അക്കാലത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കയ്യടക്കി വെച്ചിരിക്കുന്നത് . ഇവരുടെയൊക്കെ ആവേശം പ്രസംഗത്തില്‍ മാത്രമാണെന്നും കെ.എസ്.യു വിമര്‍ശിക്കുന്നു .
Discussion about this post