ബംഗാളില്‍ ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഈ ഇന്ന് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ രണ്ടാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 7 മണിക്കൂര്‍ 15 മിനിറ്റ് ചോദ്യം ചെയ്യല്‍ നടന്നിരുന്നു. 2103ല്‍ ശാരദാ ചിട്ടി തട്ടിപ്പ് കേസ് തുടങ്ങിയപ്പോള്‍ അന്ന് ബിധന്നഗര് കമ്മീഷണറായിരുന്നു രാജിവ് കുമാര്‍. കേസിലെ ചില തെളിവുകളും രേഖകളും കാണാതായതിനെപ്പറ്റി രാജീവ് കുമാറിനോട് സി.ബി.ഐ ചോദിച്ചിട്ടുണ്ട്.
രാജീവ് കുമാറിനെതിരെ സംസാരിച്ചിട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ എം.പി കുനാല്‍ ഘോഷിനെയും ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും. ശാരദാ ചിട്ട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 2013ല്‍ കുനാല്‍ ഘോഷിനെ ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 2014ല്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനുമുള്ള പങ്ക് ചോദ്യം ചെയ്തുകൊണ്ട് കുനാല്‍ ഘോഷ് സി.ബി.ഐക്ക് ഒരു കത്തും അയച്ചിരുന്നു.
രാജീവ് കുമാറിന്റെ ചോദ്യം ചെയ്യലിനെതിരെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ്ണ നടത്തിയത്. ഇതില്‍ ബംഗാളിലെ ഉന്നത് പോലീസുദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
Discussion about this post