നടി മഞ്ജുവാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന ആരോപണവുമായി ആദിവാസികള്‍ . വയനാട് പരക്കുനി കോളിനിയിലെ ആദിവാസികളാണ് പരസ്യമായി നടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് .
57 കുടുംബങ്ങളാണ് കോളിനിയിലുള്ളത് . ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജുവാര്യര്‍ കോളിനിയിലെത്തിയത് . ജില്ലാ ഭരണകൂടവുമായി പദ്ധതി തയ്യാര്‍ ആക്കിയെങ്കിലും പ്രാരംഭപ്രവര്‍ത്തനം പോലും നടന്നിട്ടില്ല എന്നതാണ് ആദിവാസികള്‍ ആക്ഷേപിക്കുന്നത് .
മഞ്ജു വാര്യര്‍ വാഗ്ദാനം നല്കിയതിനാല് മറ്റു പദ്ധതികള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിച്ചില്ല . വീട് നിര്‍മ്മിക്കുന്നതിനോ പുനര്‍ നിര്‍മാണം നടത്തുവാനോ സഹായം ലഭിക്കുന്നില്ലെന്ന് കോളിനി നിവാസികള്‍ കുറ്റപ്പെടുത്തുന്നു . ഇത്തരമൊരു സാഹചര്യത്തില്‍ ഈ മാസം 13 ന് നടിയുടെ വീടിന് മുന്നില്‍ കുടില്‍ക്കെട്ടി സമരം നടത്തുമെന്ന് ആദിവാസികള്‍ അറിയിച്ചു .
Discussion about this post