മൂന്നാറില്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സി.പി.ഐ നേതാവ് എം.വൈ.ഔസേപ്പ് നല്കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജിയും ഔസേപ്പിന്റെ ഹര്‍ജിയും ഇനി ഒരുമിച്ച് പരിഗണിക്കുന്നതായിരിക്കും.
നിര്‍മ്മാണം നടന്നത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇത് സംബന്ധിച്ച് മൂന്നാര്‍ സബ്കളക്ടര്‍ രേണുരാജ് ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും അതും ഇതിനോടൊപ്പം പരിഗണിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വന്നത്.
സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ദേവീകുളം എം.എല്‍.എ എസ്.രാജേന്ദ്രനടക്കം അഞ്ച് പേര് എതിര്‍കക്ഷികളാണ്. എം.എല്‍.എ തന്നെ അപമാനിച്ചുവെന്ന് സബ്കളക്ടര്‍ രേണുരാജ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post