അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.ബി.ഐ രംഗത്ത്. കണ്ണൂരില്‍ നിന്നും കൊച്ചി സി.ബി.ഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാണാവശ്യം. അതേസമയം സി.ബി.ഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ക്കുന്നു.
വിചാരണ കണ്ണൂരില്‍ നടന്നാല്‍ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് സി.ബി.ഐയുടെ വാദം. ഷുക്കൂറിന്റെ കുടുംബവും ഇതേ ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്.
പുതുതായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രതി ഭാഗം വാദിക്കുന്നു.
കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിക്കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ സി.പി.എം നേതാവ് ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട് സി.ബി.ഐ.
2012 ഫെബ്രുവരി 20നായിരുന്നു എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ചുകൊണ്ടിരുന്ന വാഹം തളിപ്പറമ്പിന് സമീപം പട്ടുവം അരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷുക്കൂറിനെ ചെറുകുന്ന് കീഴറയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Discussion about this post