ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തന രഹിതമായ നാസയുടെ ഒപ്പര്ച്ചൂനിറ്റി റോവറിന് അന്ത്യം . പതിനഞ്ച് വര്‍ഷം മുന്‍പാണ് ഒപ്പര്ച്ചൂനിറ്റി റോവര്‍ ചൊവ്വയിലെത്തിയത് . ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം . പതിനഞ്ച് വര്‍ഷക്കാലം ചൊവ്വയില്‍ ചിലവഴിച്ച റോവര്‍ ഇതിനോടകം നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു .
ബുധനാഴ്ച കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം അറിയിച്ചത്.
അവസാനമായി ഒപ്പര്ച്ചൂനിറ്റി റോവര്‍ ആയിട്ട് ആശയവിനിമയം നടത്തിയത് 2018 ജൂണ്‍ പത്തിനാണ് . ചൊവ്വയിലുണ്ടായ അതിശക്തമായ പൊടിക്കാറ്റ് മൂലം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപ്പര്ച്ചൂനിറ്റിയ്ക്ക് മുകളില്‍ സൂര്യനെ മറച്ചിരുന്നു . ഇതോടെ ഒപ്പര്ച്ചൂനിറ്റിയിലെ ബാറ്ററി ചാര്‍ജ് ക്രമാതീതമായി കുറയുകയായിരുന്നു . ചാര്‍ജ്ജ് കുറച്ചു സംരക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു .
ഒപ്പര്ച്ചൂനിറ്റിയുടെ ചാര്‍ജ്ജ് 24 വോള്‍ട്ടിലും കുറഞ്ഞു കാണുമെന്നും ഇതിന്റെ കാരണത്താല്‍ ഒരു മിഷന് ക്ലോക്ക് ഒഴികെ എല്ലാ ഉപസംവിധാനങ്ങളും നിശ്ചലമാകുന്ന ലോ പവര്‍ ഫോള്‍ട്ട് മോഡിലേക്ക് മാറിയിട്ടുണ്ടാകും എന്ന അനുമാനത്തിലാണ് ശാസ്ത്രജ്ഞര്‍ .
ഒപ്പര്ച്ചൂനിറ്റി റോവര്‍ ആയിട്ട് ബന്ധപ്പെടുന്നതിനായി ആയിരക്കണക്കിന് കമാന്‍ഡുകള്‍ അയച്ചുവെങ്കിലും തിരികെ ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല .
Discussion about this post