ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തി ഇന്ത്യയുടെ സി.ആര്.പി.എഫ് ജവാന്മാരെ വധിച്ച സാഹചര്യത്തില്‍ ക്രിക്കറ്റ് ക്ലബ്ബുകളെപ്പറ്റി ട്വീറ്റ് ഇട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തുടര്‍ന്ന് താരം ട്വീറ്റ് പിന്‍വലിച്ചു. പിന്നീട് താരം തന്നെ ആക്രമത്തെ അപലപിച്ചുകൊണ്ട് ട്വീറ്റിടുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് ആക്രമണമുണ്ടായതിന് ശേഷം രാത്രി എട്ട് മണിയോടെ കോഹ്ലിയിട്ട ട്വീറ്റാണ് വിവാദമായത്. ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കിടയില്‍ നിന്നും ‘ക്ലബ്ബ് ഓഫ് ദി ഇയര്‍’ അവാര്‍ഡിന് അര്‍ഹമായ ക്ലബ്ബിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ആരാധകരോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന ട്വീറ്റായിരുന്നു അത്. രാജ്യം ഭീകരാക്രമണം നേരിട്ട വേളയിലല്ല ഇതുപോലൊരു ട്വീറ്റ് ഇടേണ്ടതെന്ന് സമൂഹ മാധ്യമം വിമര്‍ശിച്ചു. പണമല്ല എല്ലാമെന്നും മരിച്ചുപോയ ജവാന്മാരെപ്പറ്റിയാണ് ട്വീറ്റ് ഇടേണ്ടതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.
Paisa hi sab kuch nhi hota Virat
Jis desh me rehte ho, iss time uss desh k jawano par tweet karna jyada important tha
Sorry but this is not the right time to post that
— Aparna (@AppeFizzz) February 14, 2019
https://twitter.com/MukeshPasi12/status/1096089343242846210
വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവന്നപ്പോള്‍ താരം ട്വീറ്റ് പിന്‍വലിച്ചു. തുടര്‍ന്ന് ഫെബ്രുവരി 15ന് രാവിലെ ജവാന്മാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റ് കോഹ്ലി ഇട്ടു.
അതേസമയം ക്രിക്കറ്റിലെ മറ്റ് താരങ്ങള്‍ ആക്രമണത്തെ അപലപിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. ആക്രമികള്‍ ഏല്‍പ്പിച്ച മുറിവിനെപ്പറ്റി പറയാന്‍ വാക്കുകളില്ലായെന്ന് വിരേന്ദര്‍ സേവാഗ് പറഞ്ഞു. പുല്‍വാമയിലെ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് രോഹിത് ശര്‍മ്മ ട്വീറ്റ് ചെയ്തു. ശിഖര്‍ ധവാന്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, വി.വി.എസ്.ലക്ഷ്മണ് തുടങ്ങിയവരും അക്രമത്തെ അപലപിച്ചു.
Really pained by the cowardly attack on our CRPF in J&K in which our brave men have been martyred . No words are enough to describe the pain. I wish a speedy recovery to those injured.#SudharJaaoWarnaSudhaarDenge
— Virender Sehwag (@virendersehwag) February 14, 2019
Shocked and horrified by what happened #Pulwama. The day we all celebrated love some cowards spread hatred. Thinking about the jawans and their families. India keep them in your prayers.
— Rohit Sharma (@ImRo45) February 15, 2019
Sad and pained to hear about the dastardly attack on our brave CRPF men in #Pulwama in which many of our jawans have been martyred . I pray for a quick and speedy recovery of those injured in the attack.
— VVS Laxman (@VVSLaxman281) February 14, 2019
Deeply saddened and disturbed by the news. I condemn the terror attack in #Pulwama. My condolences to the families of the jawans who sacrificed their lives.
— Shikhar Dhawan (@SDhawan25) February 14, 2019
Really pained to hear about the attack on our #CRPF men who have been martyred in the attack in J&K. I pray the coward attackers are taught a lesson at the earliest.
— Mohammad Kaif (@MohammadKaif) February 14, 2019
Appalled and deeply disturbed by the news of CRPF jawans killed in Kashmir's Pulwama. My thoughts and prayers with the martyrs' families.
— Suresh Raina🇮🇳 (@ImRaina) February 14, 2019
Discussion about this post