പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശം നടത്തിയ നവജോത് സിംഗ് സിദ്ദുവിനെ ദ കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും പുറത്താക്കി . പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിദ്ദു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയര്‍ന്നിരുന്നു . സോണി ടി വി ചാനലിന് പഴി കേള്‍ക്കേണ്ടതായി വന്നെന്നും അനാവശ്യമായ വിവാദങ്ങളിലേക്ക് പരിപാടിയെ കൂടി വലിച്ചിഴക്കുന്നതും കാണിച്ചാണ് സിദ്ദുവിനെ പിരിച്ചുവിട്ടത്
സിദ്ദുവിന് പകരമായി അര്‍ച്ചന പൂരന് സിംഗിനെ വെച്ച് പരിപാടി ചിത്രീകരിക്കുകയായിരുന്നു .
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ല എന്നാണു സിദ്ധു പറഞ്ഞത് . പാക്കിസ്ഥാന്റെ പങ്ക് സംശയാസ്പദമായിരിക്കുന്ന സമയത്തായിരുന്നു സിദ്ധുവിന്റെ പരാമര്‍ശം .
‘ ഭീകരര്‍ക്ക് മതമോ വിശ്വാസമോ ഇല്ലാ , നല്ലവും മോശമായവരും വൃത്തികെട്ടവരും ആണ് ഉള്ളത് . എല്ലാ സംവിധാനങ്ങളിലും അത്തരക്കാരുണ്ട് . എല്ലാം രാജ്യങ്ങളിലും അത്തരക്കാരുണ്ട്. അത്തരം വൃത്തിക്കെട്ടവര്‍ ശിക്ഷിക്കപ്പെടണം . എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് വ്യക്തികളെ കുറ്റം പറയരുത് ” ഇതായിരുന്നു സിദ്ധു പറഞ്ഞത് . ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും . ഷോയില്‍ നിന്നും സിദ്ദുവിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു .
Discussion about this post