പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലയി ഭീകരാക്രമണങ്ങളിലൊന്നരങ്ങേറിയപ്പോള് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് മേഖലയും രംഗത്ത്. പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സി.ആര്.പി.എഫ് ജവാന്മാരുടെ മക്കളുടെ പഠനം മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ് സ്പോണ്സര് ചെയ്യുന്നതായിരിക്കും. ജജ്ജറില്‍ അന്താരാഷ്ട്ര സ്കൂള്‍ നടത്തുന്നുണ്ട് വിരേന്ദര്‍ സേവാഗ്. ഇവിടെയായിരിക്കും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുക.
‘നാം എന്ത് ചെയ്താലും അത് മതിയാകില്ല. എന്നാലും ഏറ്റവും കുറഞ്ഞ സഹായം എന്ന രീതിയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുക കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കുക എന്നതാണ്,’ സേവാഗ് പറഞ്ഞു.
അതേസമയം ഇറാനി ട്രോഫി നേടിയ വിദര്‍ഭ ക്രിക്കറ്റ് ടീം സമ്മാനത്തുക വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. രണ്ടാം തവണയാണ് വിദര്‍ഭ ടീം ഇറാനി ട്രോഫി നേടുന്നത്. മത്സരം വിജയിച്ചതിന് ശേഷം ഇന്ത്യന്‍ സ്കിപ്പര്‍ ഫൈസ് ഫസലാണ് സമ്മാനത്തുക ജവാന്മാരുടെ കുടുംബത്തിന് ല്കുന്ന വിവരം അറിയിച്ചത്.
Discussion about this post