മൊഹാലി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്ത് പ്രതിഷേധിച്ചിരുക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് പി.സി.എ നടപടി എടുത്തത്.
പി.സി.എ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എന്ന് പി.സി.എ അംഗം അജയ് ത്യാഗി പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും രോഷപ്രകടനം ശക്തമാണ്. പി.സി.എ ക്കും അതില്‍ മാറ്റമില്ല. ത്യാഗി വ്യക്തമാക്കി.
ഗ്യലറി, ലോങ് റൂം, റിസപ്ഷന് ഹാളുകളിലും സൂക്ഷിച്ചിരിക്കുന്ന 15 ഓളം ചിത്രങ്ങള്‍ നീക്കം ചെയ്തു
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്,പാക് താരങ്ങളായ ഷാഹിദ് അഫ്രിദി,വസിം അക്രം എന്നിവരുടെ ചിത്രങ്ങള്‍ അടക്കം നീക്കം ചെയ്തു.
Discussion about this post