വിദേശത്ത് കള്ളപ്പണ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയും പിഴയും അടച്ച് തെറ്റു തിരുത്താനുള്ള സമയം ഉടന്‍ അനു വദിക്കുമെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്‌ലി. ഇതുമായി ബന്ധപ്പെട്ട് ബില്‍ പാസ്സാക്കിയിട്ടുണ്ട് എന്നും സമയപരിധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് മാപ്പുനല്‍കാനുള്ള വ്യവസ്ഥയാണ് കള്ളപ്പണ നിയമത്തില്‍ ഉള്ളതെന്ന വാദത്തെ ജയ്റ്റ്‌ലി തള്ളി.
പിഴയും നികുതിയും അടയ്ക്കാനുള്ള സമയപരിധിയില്‍ കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് അത് തുറന്നു പറയാനും അതിന്റെ 30 ശതമാനം പിഴയും 30 ശതമാനം നികുതിയും അടക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. എന്നാല്‍ ഈ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്ക് 30 ശതമാനം നികുതിക്കു പുറമേ നിക്ഷേപത്തുകയുടെ 90 ശതമാനം പിഴയും അടയ്‌ക്കേണ്ടി വരും. ഇതുകൂടാതെ വിചാരണയും നേരിടണമെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വ്യക്തിയില്‍ നിന്നും പിഴ ഈടാനായില്ലെങ്കില്‍ അയാള്‍ക്ക് രാജ്യത്തിനകത്തുള്ള വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും ധനമന്ത്രി പറഞ്ഞു.
നികുതിയും പിഴയും തിരിച്ചടക്കാനുള്ള കാലാവധി കള്ളപ്പണ നിക്ഷേപകര്‍ക്ക് രക്ഷപെടാനുള്ള അവസരമല്ല എന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post