ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്ര മന്ത്്രി സുഷമാ സ്വരാജും രാജി വയ്‌ക്കേണ്ട എന്ന ബിജെപിയുടെ നിലപാട് ലളിത് മോദിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്്യക്ഷന്‍ഡ അമിത് ഷായും തമ്മിലുള്ള ഗൂഢ ബന്ധം വെളിവാക്കുന്നുവെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡണ്ടായിരുന്ന കാലത്താണ് ഈ ബന്ധത്തിന്റെ വിത്തുകള്‍ പാകിയത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
പ്രധാനമന്ത്രി ഇപ്പോള്‍ ലളിതാസനത്തിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇതില്‍ നിന്നും മോദി പുറത്തു വരണമെന്നും വസുന്ധര രാജെയേയും സുഷമയേയും രാജിവയ്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലളിത് മോദിയുമായും ഗൗതം അദാനിയുമായുള്ള ഗൂഢ ബന്ധങ്ങള്‍ ഇപ്പോള്‍ പൊതുജനത്തിനു മുന്നിലെത്തിയിരിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ പ്രധാന മന്ത്രി തന്റെ കണ്ണും കാതും കൊട്ടിയടച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post