തലശേരി : എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി.സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം.കുറ്റപത്രം ഏത് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ഹൈക്കേടതി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.വിചാരണ കണ്ണൂരില്‍ നിന്ന് കൊച്ചി സിബിഐകോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യത്തിനും ഇനി പ്രധാന്യമില്ല.
പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണു സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.
Discussion about this post