ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പ് മത്സരം കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്. മെയ് 30 ന് ലോക കപ്പ് തുടങ്ങും.ജൂണ്‍ 16 നാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പ് പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ല.അവരോട് കളിക്കാതെ തന്നെ ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഹര്ഭജന് പറഞ്ഞു.
ക്രിക്കറ്റ് മാത്രമല്ല,മറ്റ് പരിപാടികളിലൊന്നും തന്നെ ഇന്ത്യ അവരുമായി സഹകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്.ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം,ക്രിക്കറ്റിലും നല്ല ബന്ധവുമായി സഹകരിച്ചാല്‍ ഇത് പോലുള്ള ആക്രമണങ്ങള്‍ ഭാവിയിലും നമ്മളോട് കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഭീകരത പ്രോത്സാഹിപ്പിക്കുകയാണെന്നും ഹര്ഭജന്.ക്രിക്കറ്റോ ഹോക്കിയോ എന്തായാലും പാക്കിസ്ഥാനുമായി കളിക്കരുത്.നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ എന്തിന് നമ്മള് കായികബന്ധം കാണിക്കണമെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post