പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി . ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലുള്ള വസന്തക്കുമാറിന്റെ വീട്ടിലേക്ക് എത്തിയത് .
വസന്തകുമാരിന്റെ അമ്മ ശാന്തയേയും ഭാര്യ ഷീന , മക്കള്‍ എന്നിവരെ ആശ്വസിപ്പിച്ച മമ്മൂട്ടി അവര്‍ക്കൊപ്പം ഏറെനേരം ചിലവഴിച്ചു .
വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത് . നടന്നാണ് താരം അവിടെയ്ക്ക് എത്തിയത് .
മാധ്യമങ്ങളെ അറിയിക്കാതെയുള്ള സന്ദര്‍ശനമായിരുന്നു . മമ്മൂട്ടിയ്ക്കൊപ്പം നടന് അബു സലിം ,ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post