തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ ട്രംപ് . ട്വിറ്റെര്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത് .
അലബാമ സ്വദേശിയായ ഇരുപത്തിനാലുകാരി ഹുഡ മുത്താനയ്ക്ക് യു.എസ് പൗരത്വം ഇല്ലെന്നും അതിനാല്‍ രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി പോംപിയോക്ക് അറിയിച്ചു . അലബാമയില്‍ ജനിച്ചു വളര്‍ന്ന മുത്താന ഇരുപതാം വയസ്സിലാണ് സിറിയയിലേക്ക് പോയത് . തുർക്കിയിലെ സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നെന്ന് വീട്ടിൽ അറിയിച്ചാണ് മുത്താന സിറിയയിലേക്ക് കടന്നത് .
എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മുത്താനയുടെ കുടുംബത്തിന്റെ അഭിഭാഷകന് പറഞ്ഞു . മുത്താന അമേരിക്കന്‍ പൗരയാണ് . അവര്‍ക്ക് നിയമസാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടെന്നും . ട്രംപ് സര്‍ക്കാര്‍ അമേരിക്കന്‍ പൗരന്മാരുടെ പൗരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു .
Discussion about this post