ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെയാണ് പ്രയാഗ്രാജിലേക്ക് മോദി തിരിക്കുക. സംഗമ സ്ഥാനത്ത് മോദി സ്നാനം നടത്തുന്നതായിരിക്കും.
കുംഭ മേളയ്ക്ക് ആഗോള തലത്തില്‍ സ്വീകാര്യത ഒരുക്കിത്തന്നതിന് പ്രധാനമന്ത്രിക്ക് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദിയര്പ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് യോഗി ആദിത്യനാഥും കുംഭ മേളയില്‍ പങ്കെടുത്തിരുന്നു.
മറ്റ് ചില ബി.ജെ.പി നേതാക്കളും കുംഭ മേളയില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഗമ സ്ഥാനത്ത് സ്നാനം നടത്തിയിരുന്നു.
Discussion about this post