തിരുവനന്തപുരം: നവാഗത സംവിധായിക നയന സൂര്യന്(28) മരിച്ച നിലയില്‍. തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ആല്‍ത്തറ ജംഗ്ഷനിലെ ഫ്ളാറ്റിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് മയന സംവിധാനരംഗത്തേക്ക് എത്തുന്നത്.
സിഡിറ്റിലാണ് നയന ഫിലിം എഡിറ്റിംഗ് പഠിച്ചത്. ഡോ:ബിജുവിന്റെ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകനൊപ്പം 100 ഡേയ്സ് ഓഫ് ലവ്, ലെനിന് രാജേന്ദ്രന്റെ തന്നെ ഇടവപ്പാതിയിലും നയന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post