സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മുല്ലപ്പള്ളി രാമചന്ദ്രന്. സുകുമാരന്‍ നായര്‍ ‘അടിമുടി മാന്യ’നാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോടിയേരി എന്‍എസ്എസിനെ അധിക്ഷേപിച്ചത് തെറ്റാണ്. എന്‍എസ്എസ് സിപിഎമ്മിന്റെ പോഷക സംഘടനയാണ് എന്നു കരുതരുതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മാടമ്പിത്തരം കാണിക്കുന്നത് സിപിഎം ആണ്. എന്‍എസ്എസ് കേരളീയ നല്കിയ സംഭാവന അമൂല്യമാണ്. പക്ഷെ സാഹിത്യ അക്കാദമി പുറത്തിറക്കിയ നവോഥാന നായകരുടെ പട്ടികയില്‍ സര്‍ക്കാര്‍ മന്നത്തു പടമനാഭനെ ഉള്‍പ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് വെറുമൊരു സമുദായ സംഘടനയല്ല. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുമെന്നു കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും, മാടമ്പിത്തരംരം കൈയില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി ബാലകൃഷ്ണന് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
Discussion about this post