കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തില്‍ അല്ല കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി. ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വസുന്ധര രാജെയുടേയും സുഷമാ സ്വരാജിന്റേയും രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. കോണ്‍ഗ്രസ് തെറ്റായ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും നേട്ടമൊന്നും ഉണ്ടാക്കാനാകില്ല എന്ന് അവര്‍ മനസ്സിലാക്കണമെന്നും നഖ്വി പറഞ്ഞു.ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ രാജിവയ്ക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post