ജമ്മുകശ്മീരിലെ വിഘടനവാദിനേതാക്കളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു . ജമ്മുകശ്മീരിലെ വിഘടന വാദി നേതാവ് യാസിന് മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് 150 ഓളം വിഘടനവാദി നേതാക്കളെ ഇന്ത്യ കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും കസ്റ്റഡിയിലായിരുന്നു. പൊലീസുള്‍പ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
Discussion about this post