ഇന്ന് പുലര്‍ച്ചെ പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. ഇന്ത്യയുടെ സൈനികര്‍ മികച്ച രീതിയില്‍ പ്രതികരിച്ചുവെന്ന് സേവാഗ് ട്വിറ്ററില്‍ കുറിച്ചു. ‘മര്യാദയ്ക്ക് നന്നായിക്കൊ. ഇല്ലെങ്കില്‍ ഞങ്ങള്‍ ശരിയാക്കും’ എന്നും സേവാഗ് ഭീകരര്‍ക്കുള്ള സന്ദേശമെന്ന രീതിയില്‍ ട്വീറ്റില്‍ കുറിച്ചു.
The boys have played really well. #SudharJaaoWarnaSudhaarDenge #airstrike
— Virender Sehwag (@virendersehwag) February 26, 2019
വീരേന്ദര്‍ സേവാഗിന് പുറമെ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീറും ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ചു. ‘ജൈ ഹിന്ദ്. ഐ.എ.എഫ്’ എന്ന ട്വീറ്റാണ് ഗൗതം ഗംഭീര്‍ ഇട്ടത്.
https://twitter.com/GautamGambhir/status/1100249948552155136
ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലും ഇന്ത്യയെ പ്രശംസിച്ചു. വ്യോമസേന വളരെ കടുത്ത തിരിച്ചടിയാണ് നല്‍കിയെന്ന് ചാഹല്‍ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/yuzi_chahal/status/1100253015724969985
ഭീകരവാദത്തിനെതിരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പ്രശംസനീയമാണെന്ന് ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും ട്വിറ്ററില്‍ കുറിച്ചു. എല്ലാ ഇന്ത്യക്കാരും ഇതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/srikidambi/status/1100284211339059200
മറ്റൊരു ബാഡ്മിന്റണ്‍ താരമായ സൈന നേവാളും ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ചു.
https://twitter.com/NSaina/status/1100274981974335489
ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പാക്ക് അധീന കശ്മീരില്‍ പ്രവേശിച്ച് ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ തകര്‍ത്തത്. ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായും മറ്റ് മന്ത്രിമാരുമായും യോഗം നടത്തി. അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post