പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പ്രതിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പാക് പാര്‍ലമെന്റില്‍ പ്രതിഷേധപ്രകടനം .പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ സ്വീകരിച്ചത്.പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ‘ഷെയിം ഷെയിം’ എന്നു വിളിച്ചുവെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു പുലര്‍ച്ചേയാണ് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് ബാലകോട്ട്,ചകോത്,മുസഫലബാദ് മേഖലകളിലെ ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.ആക്രണണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരിച്ചടിക്കാനുള്ള അവകാശം ഉണ്ടെന്ന് പാക്കിസ്ഥാന് പറഞ്ഞിരുന്നു.വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു.
Discussion about this post