പാക്കിസ്ഥാന് സര്‍ക്കാര്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തുന്നത് വരെ അവര്‍ക്ക് ചില്ലിക്കാശ് നല്‍കില്ലെന്നും യു.എന്നിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപിന്റെ തീരുമാനത്തെയും നിക്കി ഹാലി പ്രശംസിച്ചു. വിദേശസഹായം സുഹൃത്തുക്കള്‍ക്ക് മാത്രമെ നല്‍കുകയുള്ളുവെന്നും നിക്കി ഹാലി വ്യക്തമാക്കി.
2017ല്‍ പാക്കിസ്ഥാന് യു.എസ് 100 കോടി ഡോളറിന്റെ സഹായമാണ് നല്‍കിയത്. എന്നാല്‍ ഇതില്‍ കുറച്ച് തുക മാത്രമാണ് ഊര്‍ജ പദ്ധതികള്‍, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടി പാക്കിസ്ഥാന് ചിലവഴിച്ചുള്ളു. ബാക്കി തുക പാക്കിസ്ഥാന്റെ സൈന്യത്തിന്റെ പക്കലായിരുന്നു.
ഒരു രാജ്യത്തിന് യു.എസ് സഹായം നല്കുമ്പോള് തിരിച്ച് എന്ത് ലഭിക്കുമെന്ന് ചിന്തിക്കുന്നതും നല്ലതായിരിക്കുമെന്ന് നിക്കി ഹാലി അഭിപ്രായപ്പെട്ടു. യു.എന്നില്‍ പാക്കിസ്ഥാന് യു.എസിന് എതിരായാണ് മിക്കവാറും നില്‍ക്കാറുള്ളതെന്നും നിക്കി ഹാലി ചൂണ്ടിക്കാട്ടി. യു.എന്നില്‍ നടന്ന നിര്‍ണ്ണായക വോട്ടെടുപ്പുകളില്‍ 76 ശതമാനത്തോളം വിഷയങ്ങളിലും പാക്കിസ്ഥാന് യു.എസിന് എതിരായിരുന്നുവെന്നും നിക്കി ഹാലി പറഞ്ഞു.
Discussion about this post