അഞ്ച് വയസുള്ള കുഞ്ഞിനെ വെട്ടിമുറിച്ച് തല ഭക്ഷിച്ച അമ്മയ്ക്ക് ഭ്രാന്താണെന്ന് കോടതി. ഈജിപ്തിലാണ് സംഭവം. ഹനാ മുഹമ്മദ് ഹസൻ എന്ന 29 കാരിയാണ് തന്റെ 5 വയസുള്ള മകൻ യൂസഫിനെ ക്രൂരമായി കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. കേസ് പരിഗണിച്ച കോടതി, യുവതി ഭ്രാന്തമായ അവസ്ഥയിലാണ് കുട്ടിയെ കൊന്നതെന്നും മാനസിരോഗാശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും നിരീക്ഷിച്ചു.
വടക്കൻ ഈജിപ്തിലെ കുടംബവീട്ടിൽ വച്ചാണ് യുവതി കുഞ്ഞിനെ കൊന്നത്. കുളിമുറിയിൽ വച്ച് കുഞ്ഞിന്റെ ശരീരഭാഗങ്ങൾ മുറിച്ച യുവതി തലയും മറ്റ് ശരീരഭാഗങ്ങളപം തിളപ്പിച്ച് പാകം ചെയ്താണ് ഭക്ഷിച്ചത്.
തനിക്ക് കുഞ്ഞിന്റെ കസ്റ്റഡി നഷ്ടപ്പെടുമെന്നും മുൻ ഭർത്താവിന് കുഞ്ഞിനെ വിട്ട് നൽകേണ്ടി വരുമെന്നും ഓർത്ത് യുവതി ഏറെ അസ്വസ്ഥയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്.
അതേസമയംഹസൻ തന്റെ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഭൂമിയിൽ തന്നോടൊപ്പം താമസിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് തങ്ങൾ വേർപിരിഞ്ഞതെന്ന് യുവതിയുടെ മുൻ ഭർത്താവ് വെളിപ്പെടുത്തി. എന്നിരുന്നാലും, വിവാഹമോചനത്തിന് ശേഷം അവളുമായി അനുരഞ്ജനത്തിന് ശ്രമിച്ചതായി ഇദ്ദേഹം അവകാശപ്പെട്ടു, എന്നാൽ അവൾ വിസമ്മതിക്കുകയാണ് ഉണ്ടായത്. ‘എന്റെ മകനാണ് എന്നെ അവളുമായി ബന്ധിപ്പിച്ചിരുന്നത്, ഞാൻ അവനെ സ്ഥിരമായി കാണുകയും അവന് ആവശ്യമായ വസ്ത്രങ്ങളും സാധനങ്ങളും നൽകുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്നാൽ ഈയിടെയായി അവനെ എന്നിൽ നിന്ന് അകറ്റി നിർത്താനും അവൻ എന്നിലേക്ക് വരാതിരിക്കാൻ അവന്റെ ഹൃദയത്തിൽ ശത്രുത വളർത്താനും അവൾ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.













Discussion about this post