ഒന്നിലേറെ പാസ്സ്വേര്‍ഡ് കൊണ്ട് നടക്കുന്ന തലവേദന ഒഴിവാക്കാനുള്ള പ്രശ്നപരിഹാരവുമായി ഗൂഗിള്‍ .
എ.എഫ്.ഡി.ഒ 2 പ്രോടോകോള്‍ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത് . ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പുതിയ പതിപ് ഉപയോഗിക്കുന്നതിന് ഇനി പാസ്സ്വേര്‍ഡ് ആവശ്യമില്ല എന്നാണു ഗൂഗിള്‍ വ്യക്തമാക്കുന്നത് .
ആപ്പുകള്‍ തുറക്കുന്നതിനായി ഫിംഗര്‍ പ്രിന്റ് , പിന് നമ്പര്‍ മതിയാകും . പാസ്സ്വേര്‍ഡ് ആവശ്യമായി വരുന്ന ഒന്നിലേറെ സൈറ്റുകള്‍ തുറക്കുന്നതിനായി ഫിംഗര്‍ സംവിധാനം ഉപയോഗിച്ചാല്‍ മതിയാവും .
പാസ്സ്വേര്‍ഡ് ഉപയോഗം ഒഴിവാക്കുന്നതിനു പിന്നാലെ ഫിഷിംഗ് പോലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുവാനും ഗൂഗിള്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു . കാലങ്ങളായി ഇത്തരമൊരു സംവിധാനത്തിന്റെ പണിപ്പുരയിലായിരുന്നു ഗൂഗിള്‍ . പാസ്സ്വേര്‍ഡ് ഇല്ലാതെ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയുമെന്നത് ഈ മേഖലയില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി ഗൂഗിള്‍ പറയുന്നു .
ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് വഴി ബ്ലാക്ക്മെയിലിംഗ് അടക്കമുള്ള ഭീഷണികളെ ചെറുക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു . അതീവസുരക്ഷ വാഗ്ദാനം ചെയ്യുന്ന ക്രിപ്റ്റോഗ്രാഫിക് സാങ്കേതങ്ങളാണ് എഫ്ഐഡിഒ 2 വിന്റെ അടിസ്ഥാനം .
Discussion about this post