പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാന് വിട്ടയയ്ക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടി ഫാത്തിമ ഭൂട്ടോ രംഗത്ത്. അഭിനന്ദിനെ വിട്ടയയ്ക്കണമെന്നതാണ് താനടക്കമുള്ള പാക്കിസ്ഥാന് യുവതയുടെ ആവശ്യമെന്നും ഇത് സമാധാനത്തോടും മനുഷ്യത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണെന്നും ഫാത്തിമ ഭൂട്ടോ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലൂടെ പറഞ്ഞു. ഒരു എഴുത്തുകാരിയാണ് ഫാത്തിമ ഭൂട്ടോ.
ഒരു ജീവിതകാലം മുഴുവന്‍ യുദ്ധത്തിന് വേണ്ടി ചിലവഴിച്ചവരാണ് തങ്ങളെന്നും പാക്കിസ്ഥാന് പട്ടാളക്കാര്‍ ഇനിയും മരിച്ച് വീഴുന്നത് കാണാന്‍ താനഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. അതേസമയം ഇന്ത്യന്‍ പട്ടാളക്കാരും മരിച്ച് വീഴരുത്. അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും കഴിയില്ലെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു.
അതിര്‍ത്തി കടന്ന് വന്ന പാക്കിസ്ഥാന് വിമാനങ്ങളെ തുരത്തുന്നതിനിടെയായിരുന്നു മിഗ്-21 വിമാനം പറത്തിക്കൊണ്ടിരുന്ന അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാന് പിടികൂടിയത്. വിമാനം വെടിവെച്ചിട്ടതിന് ശേഷമാണ് പിടികൂടിയത്.
Discussion about this post