പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എസ്. ഇന്ത്യന്‍ പൈലറ്റിനെ തിരിച്ച് ഇന്ത്യയ്ക്ക് നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതിജ്ഞാബദ്ധതയെ യു.എസ് സ്വാഗതം ചെയ്യുന്നുവെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് പറഞ്ഞു.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും യു.എസ് പറഞ്ഞു. കൂടുതല്‍ സൈനിക നടപടികള്‍ പ്രശ്‌നം ഗുരുതരമാക്കുക മാത്രമാണ് ചെയ്യുകയെന്നും യു.എസ് ചൂണ്ടിക്കാട്ടി. കൂടാതെ ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്നും യു.എസ് പറഞ്ഞു.
Discussion about this post