പാക്കിസ്ഥാന്‍ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ രാജ്യത്തിന്റെ ധീര പുത്രന്‍ അഭിനന്ദനെ ആശംസിക്കുകുകയും അദ്ദേഹം പ്രകടിപ്പിച്ച ധീരതയെ വാനോളം വാഴ്ത്തുകയുമാണ് ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളും.അതിനിടയില്‍ അഭിനന്ദന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുമായി ചില സൈബര്‍വീരന്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്
അഭിനന്ദന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അഭിനന്ദന്റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു.
Government sources confirm that this is a fake Twitter account #AbhinandanVarthaman pic.twitter.com/4mxahDz7Gn
— ANI (@ANI) March 3, 2019
ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയിരിക്കുന്നത്.
Discussion about this post