പ്രയാഗ്രാജില് ഇന്ന് അവസാനിക്കാനിരിക്കുന്ന കുംഭ മേളയ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍ വരുന്ന തിരക്കിനെ നിയന്ത്രിക്കുന്നതിലും, ശുചിത്വം ഉറപ്പ് വരുത്തുന്നതിലും, ഏറ്റവും വലിയ പെയിന്റിംഗ് പ്രക്രിയയ്ക്കും വേണ്ടിയാണ് കുംഭ മേള സംഘാടകര്‍ക്ക് ഗിന്നസ് റെക്കോഡ് ലഭിച്ചത്.
ഗിന്നസ് ലോക റെക്കോഡില്‍ നിന്നും 3 അധികൃതരായിരുന്നു പ്രയാഗ്രാജിലെത്തിയത്. ഇവര്‍ 4 ദിവസത്തോളം പ്രയാഗ്രാജില് തങ്ങി സംഘാടകരുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 3 വരെയായിരുന്നു ഇത്.
ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് വേണ്ടി 503 ഷട്ടില്‍ ബസുകള്‍ ഒരുമിച്ച് ദേശീയപാതയിലൂടെ സര്‍വ്വീസ് നടത്തി. ‘പെയിന്റ് മൈ സിറ്റി’ എന്ന പദ്ധതിയുടെ കീഴില്‍ നിരവധി പേര് പ്രയാഗ്രാജില് പെയിന്റിംഗ് നടത്തി. കൂടാതെ ശുചീകരണത്തിനായി 10,000ലധികം പേര് അണിനിരന്നു.
ജനുവരി 14ന് ആരംഭിച്ച കുംഭ മേളി മാര്‍ച്ച് 4ന് മഹാ ശിവരാത്രി ദിനത്തിലാണ് അവസാനിക്കുക.
Discussion about this post