ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍ ബിജെപി പ്രസിഡന്റും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ഘടകം. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടു.ഒ രാജഗോപാലിന്റെ മികവ് ആവര്‍ത്തിക്കാന്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മറ്റി നടത്തിയ സര്‍വെയില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന പൊതുഅഭിപ്രായമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യം തെക്കന്‍ മേഖലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതലയുള്ള സികെ പത്മനാഭനെ ജില്ലാ കമ്മറ്റി അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സികെ പത്മാനഭന്‍ സംസ്ഥാന സമിതിയെ അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കും.കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു ജില്ലാ ഘടകം ആവശ്യപ്പെടുന്നത് ഇത് ആദ്യമായാണ്.
കുമ്മനത്തെ പരിഗണിച്ചില്ലെങ്കില്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സുരേഷ് ഗോപിയെ ആയിരിക്കും എന്ന സൂചനയുമുണ്ട്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനുമാണ്.
Discussion about this post